കനത്ത മഴ, മണ്ണിടിച്ചിൽ, ഇടുക്കി ഒറ്റപ്പെട്ടു, മൂന്നാറിൽ മഴ തുടരുന്നു
പീരുമേട്, വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അമ്പത്തിഅഞ്ചാംമൈൽ , അമ്പത്തിയേഴാംമൈൽ എന്നിവിടങ്ങളിൽ റോഡിൽ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.വണ്ടിപ്പെരിയാർ തേങ്ങാക്കല്ല് ചപ്പാത്ത് ഒലിച്ചുപോയി.എഴുപതിലധികം വീടുകളിൽ വെള്ളം കയറി.
https://youtu.be/DGPVSCQh54w
രാജാക്കാട്_വെള്ളത്തൂവൽ റോഡിൽ പന്നിയാർ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാൽ രാവിലെ മുതൽ ഗതാഗതം തടസ്റ്റപ്പെട്ടിരിക്കുന്നു.
മൂന്നാർ പട്ടണത്തിൽ കനത്ത മഴ തുടരുകയാണ്.ഇക്കാ നാഗർ പൂർണമായി വെള്ളത്തിനടിയിലാണ്. വെള്ളപ്പാച്ചിലിൽ പെരിയ വാര പാലം ഒലിച്ചുപോയി ഇതോടെ മറയൂർ മേഖല പൂർണമായും ഒറ്റപ്പെട്ടു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായതിനേത്തുടർന്ന് ഗതാഗതം തടസപ്പെട്ട നിലയിലാണ്.
ഏലപ്പാറ കോഴിക്കാനത്ത് കനത്ത മഴയിൽ.ഉരുളു പൊട്ടലും, മണ്ണിടിച്ചിലുമുണ്ടായി.
രണ്ട് വീട് പൂർണ്ണമായും തകർന്നു., വൈദ്യുതി വാർത്താവിനിമയ സംവിധാനങ്ങളും
റോഡ് ഗതാഗതം പൂർണമായും തടസപെട്ടിരിക്കുകയാണ്..