ഇടുക്കി ജില്ല ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ഇടുക്കി ജില്ലയിലേക്ക് മാത്രമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിയന്ത്രണം പഴയതുപോലെ എട്ടു വില്ലേജുകളില്‍ മാത്രമാക്കി ചുരുക്കി. ഭേദഗതി വരുത്തിയുള്ള ചട്ടത്തിനെതിരെ ശക്തമായ ജനരോക്ഷം ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഭൂപതിവു ചട്ടത്തില്‍(1964) ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ, കൃഷിക്കായി നല്കിയ പട്ടയഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസി വേണം തുടങ്ങിയ വിവാദ ഉത്തരവാണ് പിന്‍വലിച്ചത്.