ഇടുക്കി : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോജിന്‍ ഫ്രാന്‍സിസാണ് മരണപ്പെട്ടത്.
കോളജിലെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ജോജിനെ കൂട്ടിക്കൊണ്ട് പോകുന്നതിനായി സുഹൃത്ത് നിതിന്‍ എത്തിയിരുന്നു. കോളജ് കോമ്പൗണ്ടില്‍ നിന്നും ഇരുവരും ബൈക്കില്‍ മെയിന്‍ റോഡിലേക്ക് ഇറങ്ങുന്നതിനിടെ റോഡിലൂടെ കടന്നുപോകുകയായിരുന്ന കാറില്‍ അമിത വേഗതയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരിക്കുകയായിരുന്ന ജോജിന്‍ കാറിന്റെ ഗ്ളാസില്‍ ചെന്ന് ഇടിച്ചതിനെത്തുടര്‍ന്ന് തലയിലും മുഖത്തും പരിക്കേറ്റിരുന്നു. മുറിവേറ്റ ജോജിനെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്. നിതിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News