BusinessInternationalNews

കന്യാചര്‍മ്മമെന്നത്‌ ഗ്രേറ്റ് വാള്‍ ഓഫ് ചൈന പോലെ സുശക്തമായ,സ്ത്രീലൈംഗികാവയവത്തിന് കാവലിരിക്കുന്ന ഒരു ഇരുമ്പ് കവചമൊന്നുമല്ല,ആമസോണിലെ കന്യാചര്‍മ്മ പരിശോധനാ ക്യാപ്‌സ്യൂളിനേക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണില്‍ വ്യാജ കന്യകാത്വ ക്യാപ്സൂളുകള്‍ വന്‍ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിയ്ക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്സൂള്‍ ഉപയോഗിച്ച് കന്യകാത്വം തെളിയിക്കാമെന്ന ആശയത്തിനെതിരെയും ഉത്പ്പന്നത്തിനെതിരെയും രോഷത്തോടെ നിരവധിപേരാണ് പ്രതികരിയ്ക്കുന്നത്.വിഷയത്തില്‍ യുവഡോക്ടര്‍ ബെബെറ്റോ തിമോത്തിയും ഇതിനെതിരെ രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടര്‍ കന്യാചര്‍മ്മത്തെപ്പറ്റിയും ക്യാപ്സൂളിന് പിന്നിലെ ബിസിനസ്സിനെപ്പറ്റിയും തുറന്നെഴുതിയത്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം.

Hymen Hymen Hymen

And hi to all the men who are reading this

നമ്മള്‍ ആണുങ്ങള്‍ക്ക് ഒരു കാര്യത്തില്‍ ഭയങ്കര ഒബ്‌സഷനാണ്.
ക്യാഷ്?ഗോള്‍ഡ്?പ്രോപ്പര്‍ട്ടി അല്ലേ അല്ല.അതൊക്കെ ചെറിയ കിറുക്കുകള്‍.
വേറൊരു ഐറ്റമുണ്ട്.അതിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ നമ്മള്‍ തയ്യാറാണ്…
അധികം വലിപ്പമൊന്നും ഇല്ലാത്ത ഒരു ചെറിയ സാധനം.കന്യാചര്‍മ്മം.
നേരത്തെ പറഞ്ഞ സാധനം തന്നെ.ഹൈമന്‍.

കന്യകമാരില്ലാത്ത ഒരു ലോകത്തെ പറ്റി നമുക്ക് ചിന്തിക്കാന്‍ കൂടി പറ്റില്ലാലേ.
പക്ഷേ ”കന്യകന്മാര്‍” എന്ന വാക്ക് നമ്മള്‍ ഉപയോഗിക്കാറുണ്ടോ?
അതില്ല ലെ.
ദതാണ് നമ്മുടെ ഇരട്ടത്താപ്പ്.
ഒരു സ്ത്രീയുടെ ഐഡന്റിറ്റിയെ തന്നെ വജൈനയെ ഭാഗികമായി കവര്‍ ചെയ്യുന്ന,ചിലപ്പോള്‍ ജനിക്കുമ്പോള്‍ തന്നെ ഉണ്ടാവാന്‍ സാധ്യതയില്ലാത്ത ഒരു നേര്‍ത്ത പാളിയില്‍ തളച്ചിടുന്ന പരിപാടി.ആണുങ്ങള്‍ക്ക് ഇതൊന്നും ബാധകമേ അല്ല.
ഹൈമന്‍ എന്ന് പറയുന്നത് കന്യകാത്വത്തിന്റെ തെളിവാണെന്നും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ബ്ലീഡിംഗ് നിര്‍ബന്ധമായും ഉണ്ടാകും എന്നുള്ളതൊക്കെ മണ്ടന്‍ വാദങ്ങളായി എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തള്ളിക്കളഞ്ഞിട്ടുള്ളതാണ്…
പക്ഷേ നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ആണുങ്ങള്‍ക്കും ഇത് വരെ 21 ആം നൂറ്റാണ്ടിലേക്കുള്ള വണ്ടി കിട്ടിയിട്ടില്ല.
കഴിഞ്ഞ ദിവസം ആമസോണ്‍ എന്ന ഓണ്‍ ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ കണ്ട ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിംഗ് വരുത്താനുള്ള ഉത്പനമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്…
It is pathetic guys.Please grow up.

ഈ ഹൈമന്‍ എന്ന് പറയുന്നത് ഗ്രേറ്റ് വാള്‍ ഓഫ് ചൈന പോലെ സുശക്തമായ,യോനിക്ക് കാവലിരിക്കുന്ന ഒരു ഇരുമ്പ് കവചമൊന്നുമല്ല.
ലിംഗം വരുമ്പോള്‍
”എന്റെ ശവത്തിനു മുകളിലൂടെ മാത്രമേ തനിക്ക് അകത്ത് കടക്കാന്‍ പറ്റൂ” എന്ന മാസ്സ് ഡയിലോഗ് ഒന്നും ആ പാവം പറയാന്‍ പോണില്ല.
അതൊരു നിരുപദ്രവകാരിയായ പ്രത്യേകിച്ച് പര്‍പ്പസ് ഒന്നുമില്ലാത്ത ഒരു പാളിയാണ്…
ചില ആളുകള്‍ ജനിക്കുമ്പൊ തന്നെ ഹൈമന്‍ ഇല്ലാതെയാണ് ജനിക്കുന്നത്.
അതെന്താ ഗര്‍ഭപാത്രത്തിനകത്ത് വെച്ച് തന്നെ ആ പെണ്‍കുട്ടി
”കുടുംബത്തിന്റെ മാനം കെടുത്തിയോ”?

സീല്‍ പൊട്ടിയ പെണ്ണ് ,സെക്കന്‍ഡ് ഹാന്‍ഡ് വണ്ടി തുടങ്ങി സെക്ഷ്വലി ആക്റ്റീവായ പെണ്ണുങ്ങള്‍ക്ക് ആണുങ്ങള്‍ ഇട്ടു കൊടുത്തിട്ടുള്ള ”ഓമന പേരുകള്‍” അനവധിയാണ്…

സെക്കന്‍ഡ് ഹാന്‍ഡ് റോക്കറ്റ് എന്ന് ഏതെങ്കിലും ആണിന്റെ ലിംഗത്തെ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ടോ?ഇല്ല.ആണുങ്ങളുടെ കാര്യത്തിലോട്ട് വരുമ്പോള്‍ സെക്ഷ്വലി ആക്റ്റീവാകുക എന്ന് പറയുന്നത് ഒരു തരം മാച്ചോയിസമാണ്,ഹീറോയിസമാണ്.
പെണ്ണുങ്ങളുടെ കാര്യത്തിലോട്ട് വന്നാല്‍ അതൊരു സ്വഭാവ വൈകല്യവും.എജ്ജാതി ഇരട്ടത്താപ്പ്.

ഡ്രഗ് ഡീലറായാലും,സീരിയല്‍ കില്ലറായാലും,മോഷ്ടാവായാലും വേണ്ടില്ല ഹൈമന്‍ ഇന്‍ ടാക്റ്റാണോ എങ്കില്‍ ഈ പെണ്ണിനെ മതി എന്ന് പറയുന്നത്ര അല്‍പന്മാരായി പോയല്ലോ നമ്മള്‍ ആണുങ്ങള്‍.

ആമസോണില്‍ ആ പ്രൊഡക്റ്റിട്ട ആളെ ഞാന്‍ കുറ്റം പറയില്ല.ഗംഭീര ബിസിനസ്സുകാരനാണ്…ഒരു ആണാധിപത്യ സമൂഹത്തിന്റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാന്‍ ഒരു ചാന്‍സ് കിട്ടിയപ്പോള്‍ അങ്ങേര് കയറി ഗോളടിച്ചു.
പ്രൊഡക്റ്റ് വാങ്ങിയവരെ ഡിങ്കന്‍ കാക്കട്ടെ.

#NotAllMen (Just in case)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker