‘ഞാന്‍ ഗര്‍ഭിണിയാണ്, എന്നെയും അതേപോലെ വെടിവെച്ച് കൊല്ലൂ’ വികാരഭരിതയായി കൊല്ലപ്പെട്ട ഹൈദരാബാദ് കേസിലെ പ്രതിയുടെ ഭാര്യ
ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട പ്രതികളില്‍ ഒരാളുടെ ഭാര്യ. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് തന്നെയും കൊണ്ടുപോകണമെന്നും ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്നും അവര്‍ പറഞ്ഞു.
പ്രതികളിലൊരാളായ ചിന്നകേശവലുവിന്റെ ഭാര്യയാണ് ഇങ്ങനെ പ്രതികരിച്ചത്. മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് ഇവര്‍ വികാരഭരിതയായത്. ഇവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ചിന്നകേശവലുവുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പിനിടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ വെടിവെക്കേണ്ടി വന്നത് എന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.