സ്വന്തം ഭാര്യയെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കാഴ്ചവെച്ച് പണം കണ്ടെത്തിയിരുന്ന യുവാവ് അറസ്റ്റില്‍; പെണ്‍വാണിഭം സ്‌റ്റേഷനറി കടയുടെ മറവില്‍
പയ്യന്നൂര്‍: കാസര്‍ഗോഡ് സ്‌റ്റേഷനറി കടയുടെ മറവില്‍ സ്വന്തം ഭാര്യയെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കാഴ്ചവെച്ച് പണം കണ്ടെത്തിയിരുന്ന യുവാവ് അറസ്റ്റില്‍. തൃക്കരിപ്പൂര്‍ ഇളമ്പച്ചി വിറ്റാക്കുളത്തെ അബ്ദുള്‍സലാമാണ് പിടിയിലായത്. ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയ അബ്ദുള്‍സലാമിനെ ചന്തേര പോലീസ് പിന്നീട് കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇയാള്‍ നടത്തിയിരുന്ന സ്റ്റേഷനറി കടയുടെ പിന്നില്‍ പ്രത്യേക ക്യാബിന്‍ ഒരുക്കിയാണ് ഭാര്യയെ ലൈംഗിക വ്യാപാരത്തിനായി ഉപയോഗിച്ചത്. പകല്‍ കടയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാലികളുമായി അബ്ദുള്‍ സലാം കരാര്‍ ഉറപ്പിക്കും. തുടര്‍ന്ന് പണത്തിനായി 31കാരിയായ ഭാര്യയെ പ്രതി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കാഴ്ച വയ്ക്കും. 2000 രൂപവരെയാണ് ഇയാള്‍ തൊഴിലാളികളോട് വാങ്ങിയിരുന്നതെന്നാണ് വിവരം.
രാത്രി ഒമ്പത് മണിക്ക് ശേഷമായിരുന്നു ഭാര്യയെ പ്രതി ആവശ്യക്കാര്‍ക്ക് കാഴ്ചവെച്ചിരുന്നത്.
ഭാര്യ പ്രതിയെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മക്കളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ഭാര്യയെ മര്‍ദ്ദിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ ബലി പെരുന്നാളിന്റെ സമയം അബ്ദുള്‍ സലാമിന്റെ അടുത്ത് നിന്നും സ്വന്തം വീട്ടിലെത്തിയ യുവതി ബന്ധുക്കളോട് പീഡന വിവരം പറയുകയായിരുന്നു. ബന്ധുക്കളാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്ത് അബ്ദുള്‍ സലാമിനെതിരെ അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്.