Home-bannerKeralaNewsRECENT POSTS
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളം ചെറായില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കെട്ടുങ്ങല്‍ സുലേഖയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുലേഖയുടെ ഭര്‍ത്താവ് എരമംഗലം സ്വദേശി യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. യൂസഫും സുലേഖയും വഴക്കിനെ തുടര്‍ന്ന് ഏറെ നാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സുലേഖ താമസിക്കുന്ന വീട്ടില്‍ എത്തിയ യൂസഫ് വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് മുറിയില്‍ ഉറക്കത്തിലായിരുന്നു സുലേഖയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സുലേഖയും മാതാവും മാത്രമായിരുന്നു സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News