CrimeNationalNewsRECENT POSTS
കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
ജയ്പൂര്‍: കോടതി പരിസരത്ത് ത്ത് 50 കാരിയായ സ്ത്രീയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. അമര്‍ ചന്ദ് എന്നയാളാണ് ഭാര്യ ഷീലാ ദേവിയെ കൊലപ്പെടുത്തിയത്.
ഒരു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഇവര്‍ കോടതിയില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി കുത്തേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. അമര്‍ചന്ദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News