അയല്‍ക്കാരനുമായി അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ മൂന്നുവയസുകാരന്‍ മകന്റെ മുന്നില്‍ വെച്ച് തീകൊളുത്തി കൊന്നു
മുംബൈ: അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മൂന്ന് വയസ്സുള്ള മകന്റെ മുന്നില്‍ വെച്ച് തീകൊളുത്തി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്ലഖ് നാസിം ഖുറൈഷിയാണ് ഭാര്യയായ മറിയം ഖൂറൈഷിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദേഹമാസകലം തീയുമായി മറിയം വീടിനുള്ളില്‍ ഓടി നടക്കുന്നത് കണ്ടതായി അയല്‍ക്കാര്‍ പറയുന്നു. അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി മറിയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരും തമ്മില്‍ മാസങ്ങളായി വഴക്കുണ്ടായിരുന്നു. ഭാര്യയെയും മകനെയും മുബൈയില്‍ തനിച്ചാക്കി ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഇയാള്‍ ജോലിക്ക് പോയിരുന്നു. തിരികെ വരുന്ന സമയത്താണ് ഭാര്യയ്ക്ക് അയല്‍ക്കാരനായ യുവാവുമായി ബന്ധമുണ്ടെന്ന് അഖ്ലാഖ് അറിഞ്ഞത്. ഇതിനെച്ചൊല്ലി അവര്‍ വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് അഖ്ലാഖ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.