ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം നവവധുവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു; കാരണം കേട്ടാന്‍ നിങ്ങള്‍ ഞെട്ടും
ഇസ്ലാമാബാദ്: വിവാഹ ശേഷവും ഭാര്യ പഠനം തുടരുന്നതില്‍ പ്രകോപിതനായ ഭര്‍ത്താവ് നവവധുവിനെ ഉറക്ക ഗുളികള്‍ നല്‍കി മയക്കിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാന്‍ സ്വദേശിയായ സന ഗുല്‍ രണ്ട് മാസം മുന്‍പാണ് 20 കാരനായ അനീഷ് ഖാനെ വിവാഹം കഴിക്കുന്ന്. എന്നാല്‍ വിവാഹശേഷവും ഗുല്‍ പഠനം തുടരുന്നതിനാല്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
തന്റെ അനുമതിയില്ലാതിരുന്നിട്ടും പഠനം തുടരുന്നതിനാല്‍ വഴക്കിട്ട് പിണങ്ങിയ അനീഷ് ഖാന്‍ തിരികെ ഫ്രാന്‍സിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും വഴക്കുണ്ടായപ്പോള്‍ ഇയാള്‍ ഭാര്യയ്ക്ക് ഉറക്ക ഗുളികള്‍ നല്‍കി മയക്കിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഖാന്‍ ആണെന്ന് സംശയം തോന്നിയ പോലീസ് ഇയാള്‍ രാജ്യം വിടുന്നത് തടയാന്‍ പരിശോധന ശക്തമാക്കിയിരുന്നുവെന്നും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും ഖാന്‍ നാടുവിട്ടുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് ആരോപിച്ചു.