ഭര്‍ത്താവ് മുട്ട നല്‍കുന്നില്ല; ദിവസവും മുട്ട വാങ്ങി കൊടുക്കുന്ന കാമുകനൊപ്പം യുവതി ഒളിച്ചോടി
ഗോരഖ്പൂര്‍: ഭര്‍ത്താവ് ദിവസവും മുട്ട വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശ് ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കാമ്പിയര്‍ഗഞ്ചില്‍ താമസിക്കുന്ന യുവതി കഴിഞ്ഞ നാല് മാസം മുമ്പ് കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ തിരിച്ചെത്തിയ ശേഷം വീണ്ടും കാമുകനോടൊപ്പം ഒളിച്ചോടുകയായിരിന്നു.
ഭാര്യയ്ക്ക് മുട്ട പ്രിയപ്പെട്ട ആഹാരമാണ്. എന്നാല്‍ ദിവസവും മുട്ട വാങ്ങി നല്‍കാനുള്ള സാമ്പത്തികം തനിക്കില്ലെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. മുട്ട ലഭിക്കാത്തതിനെ തുടര്‍ന്ന് എന്നും വീട്ടില്‍ ഭാര്യ കലഹിക്കുമായിരുന്നെന്നും യുവാവ് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇതെ ചൊല്ലി ഭാര്യ വഴക്കിട്ടിരുന്നു. ശേഷം ഭാര്യ വീട് വിട്ടിറങ്ങുകയായിരിന്നു. തുടര്‍ന്ന് കാമുകനോടൊപ്പം ഒളിച്ചോടി പോകുകയായിരുന്നു. ഭാര്യയുടെ ബലഹീനത മുതലെടുത്ത് കാമുകന്‍ ദിവസമും ഭാര്യയ്ക്ക് മുട്ട് വാങ്ങി കൊടുക്കുമായിരുന്നെന്ന് യുവാവ് പറഞ്ഞു.