വെള്ളനാട്: ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് പിരമ്പിൻകോണം അനൂപ് അവന്യ റോഡിൽ സുനു ഭവനിൽ വിജയ സുധാകരൻ (70) ആണ് ഭാര്യ നിർമലയെ (64) വെട്ടിയത്. നിർമലയുടെ തലയിലാണ് വെട്ടേറ്റത്. കിണറ്റിൽ ചാടിയ സുധാകരന് കാലിൽ പരുക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
വിജയസുധാകരൻ ഭാര്യയെ വെട്ടിയ ശേഷം കിണറ്റിൽ ചാടുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് സുധാകരനെ കരയ്ക്ക് എത്തിച്ചത്. സുധാകരൻ ചാടിയ കിണറിന് അധികം താഴ്ച ഇല്ലായിരുന്നു.
തലയക്ക് പിന്നിൽ വെട്ടേറ്റ നിർമലയെ സര്‍ജറിക്കായി മാറ്റി. വിജയ സുധാകരൻ മെഡിസിൻ വിഭാഗത്തിലാണ്. ഇയാൾക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് മെഡിക്കൽ കൊളേജ് അധികൃതർ അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News