CrimeNationalNewsRECENT POSTS
അനുവാദമില്ലാതെ ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ട യുവാവിനെതിരെ കേസ്
ഗുരുഗ്രാം: ഭാര്യയുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഭര്‍ത്താവിനെതിരെ കേസ്. ഇവര്‍ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇതിനിടയില്‍ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
യുവാവ് വേറെ ആരുടെയോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് യുവതിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതില്‍ നിന്ന് തന്നെ യുവതിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇയാളുടെ ശ്രമമെന്ന് മനസിലാക്കാമെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News