KeralaNewsRECENT POSTS
പണം നല്‍കിയാല്‍ ക്യൂ നില്‍ക്കാതെ ഗുരുവായൂരപ്പനെ കാണാം; ക്ഷേത്ര നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍
തൃശൂര്‍: പണം വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നതിനെതിരെ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നെയ്‌വിളക്ക് പൂജ എന്ന പേരില്‍ ആയിരം രൂപ വാങ്ങി ക്ഷേത്രദര്‍ശനം അനുവദിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
നൂറുകണക്കിന് ആളുകള്‍ വരി നില്‍ക്കുമ്പോളാണ് 1000 രൂപ വാങ്ങി സമ്പന്നര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതെന്നും ഇത് മനുഷ്യത്വപരമല്ലെന്നും കാണിച്ച് അഭിഭാഷകനായ വി ദേവദാസാണ് പരാതി നല്‍കിയത്. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News