കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. പവന് 720 രൂപ താഴ്ന്ന് 36,960 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 4620 രൂപയായി. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. ഔണ്‍സിന് 1,824.84 ഡോളര്‍ ആണ് വില.
നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ 37,680 രൂപയ്ക്കായിരുന്നു സ്വര്‍ണ വ്യാപാരം. നവംബര്‍ 9ന് സ്വര്‍ണ വില പവന് 38,880 രൂപയില്‍ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ 1 മുതല്‍ 31 വരെ സ്വര്‍ണ വിലയില്‍ 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒക്ടോബര്‍ 27ന് ആണ് സ്വര്‍ണ വില ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില. അതേസമയം സെപ്റ്റംബറില്‍ സ്വര്‍ണ വില പവന് 440 രൂപ കുറഞ്ഞിരുന്നു.