BusinessNationalNews

സ്വർണത്തിന് വൻ വിലക്കയറ്റ സാധ്യത, നവംബറിൽ പവന് റെക്കോർഡ് വില കൊടുക്കേണ്ടി വന്നേക്കുമെന്ന് വിദ​ഗ്ധർ; വിശദംശങ്ങളിങ്ങനെ

മുംബൈ: നവംബർ പകുതിയോടെ സ്വർണവില ​ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദ​ഗ്ധർ. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ​ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. നിലലിൽ 44000ത്തിന് മുകളിലാണ് സ്വർണവില.  

സ്വർണവിലയിൽ 3.3% വളർച്ചയുണ്ടാകുമെന്നും വിദ​ഗ്ധർ പറയുന്നു. വെള്ളി വിലയും കുതിച്ചുയരും. വെള്ളിക്ക് ഏകദേശം 5,000 രൂപ ഉയർന്ന് ദീപാവലിയാകുമ്പോൾ കിലോ​ഗ്രാമിന് 75,000 രൂപയിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്.

ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

നിലവിൽ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു.

ദീപാവലിക്ക് സ്വർണ 10 ഗ്രാമിന് 61,000 – 61,500 രൂപക്കിടയിലും വെള്ളി വില 75,000 – 76,000 രൂപയിലും എത്തിയേക്കുമെന്ന് കെഡിയ പറയുന്നു. കഴിഞ്ഞ വർഷം ദീപാവലിക്ക് ശേഷം സ്വർണ വില 17 ശതമാനത്തിലധികവും വെള്ളി വില 23 ശതമാനത്തിലധികവും ഉയർന്നു.

ഇസ്രായേൽ-പലസ്തീൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മിഡിൽ ഈസ്റ്റിൽ വർധിക്കുന്ന ആശങ്കയാണ് സ്വർണത്തെ നിക്ഷേപമെന്ന രീതിയിൽ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അനിശ്ചിത സമയങ്ങളിൽ സ്വർണം സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്.  

യുദ്ധം രൂക്ഷമാകുന്ന  സാഹചര്യത്തിൽ വില വർദ്ധന തുടരുമെന്നും വരുന്ന ആഴ്ചയിൽ  അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔണ്‍സിന് 2000 ഡോളറിലേക്ക് എത്താമെന്നുമുളള സൂചനകളാണ് പുറത്തു വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button