KeralaNewsRECENT POSTS
ശക്തമായ മഴ; മലപ്പുറത്ത് വീടിന് മുകളിലേക്ക് പന വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യ
മലപ്പുറം: ശക്തമായ മഴയേയും കാറ്റിനെയും തുടര്‍ന്ന് മലപ്പുറം വാഴയരിയില്‍ വീടിന് മുകളിലേക്ക് പന വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ശക്തമായ കാറ്റില്‍ വീടിന്റെ മുകളിലേക്ക് പന വീഴുകയായിരുന്നു.
ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ചുങ്കത്തറ മുട്ടികടവ് പാലം മുങ്ങിയ അവസ്ഥയിലാണ്. മതില്‍മൂല ആദിവാസി കോളനിയില്‍ വെള്ളം കയറുകയും ചെയ്തു. നിലമ്പൂര്‍ കെഎന്‍ ജി റോഡ് വെള്ളത്തിനടിയിലായി. ഉത്തരകേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ്. കണ്ണൂരിലും ശക്തമായ മഴ തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News