പോലീസുകാരായ ഭര്ത്താക്കന്മാരെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നു; വനിതാ കമ്മീഷനില്‍ പരാതിയുമായി ഒരു കൂട്ടം വീട്ടമ്മമാര്‍
കാസര്‍ഗോഡ്: പോലീസുകാരായ ഭര്ത്താക്കന്മാരെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായ വനിതാ കമ്മീഷനെ സമീപിച്ച് രു കൂട്ടം വീട്ടമ്മമാര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്‍ അദാലത്തില്‍ കമ്മിഷന്‍ അംഗം ഷഹിദാ കമാല്‍ വീട്ടമ്മാരുടെ പരാതി കേട്ടു. പരാതിക്കാരായ 12 വീട്ടമ്മമാരില്‍ ആറ് പേരാണ് അദാലത്തില്‍ ഹാജരായത്. പോലീസ് വകുപ്പിലെ ടെലി കമ്യൂണിക്കേഷന്‍ സെക്ഷന്‍ സി.ഐയ്ക്കെതിരെയാണ് പരാതി.
ഭര്‍ത്തൃപിതാവ് കുഴഞ്ഞ് വീണിട്ടും മേലുദ്യോഗസ്ഥന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തന്റെ ഭര്‍ത്താവിനെ അനുവദിച്ചില്ലെന്ന് പരാതിക്കാരില്‍ ഒരാള്‍ കമ്മിഷനില്‍ പരാതിപ്പെട്ടു. പരാതിയില്‍ നിജസ്ഥിതി പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എ.എസ്.പി.ഡി. ശില്‍പ്പയെ ചുമതലപ്പെടുത്താന്‍ കമ്മിഷന്‍ അംഗം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. ആദ്യമായാണ് ഇത്രയും വീട്ടമ്മമാര്‍, ഭര്‍ത്താക്കന്‍മാരുടെ മേലുദ്യോഗസ്ഥനെതിരെ പൊതുപരാതിയുമായി കമ്മിഷന്‍ മുമ്പാകെ എത്തുന്നതെന്ന് ഷഹിദാ കമാല്‍ പറഞ്ഞു.