CrimeKeralaNewsRECENT POSTS
തൃശൂരില്‍ വീട്ടമ്മയ്ക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം
തൃശൂര്‍: തൃശൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പുത്തൂര്‍ എലത്തൊഴിയില്‍ സുന്ദരന്റെ ഭാര്യ ഷീല( 52 )ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് ഷീലയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഷീലയെ വടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് ഷീലയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ബഹളവും ഷീലയുടെ നിലവിളിയും കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയാണ് ഷീലയെ രക്ഷപ്പെടുത്തിയത്. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുകയും ചെയ്തു. പ്രതിയെ കണ്ടെത്താനായി പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News