ഹൈദരാബാദ്: നഗരത്തില്‍ കഴിഞ്ഞദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് ഒമ്പതു മരണം. മുഹമ്മദ് നഗറിലെ മുഹമ്മദീയ ഹില്‍സില്‍ ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. തകര ഷീറ്റുകൊണ്ട് മേഞ്ഞ പത്തോളം വീടുകള്‍ക്ക് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുറ്റുമതില്‍ തകര്‍ന്നുവീഴുകയായിരുന്നു.
മരിച്ചവരില്‍ രണ്ടുമാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടും. നിരവധിപേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു.നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശിക ഭരണകൂടത്തിെന്റ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍പ്പെട്ട് 12 പേരാണ് തെലങ്കാനയില്‍ ഇതുവരെ മരിച്ചത്. റോഡുകള്‍ മുങ്ങുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News