FeaturedNationalNews

കനത്ത മഴ; വീടുകള്‍ക്ക്​ മുകളിലേക്ക്​ ചുറ്റുമതില്‍ ഇടിഞ്ഞുവീണ്​ ഒമ്പതുമരണം

ഹൈദരാബാദ്​: നഗരത്തില്‍ കഴിഞ്ഞദിവസങ്ങളിലായി പെയ്​ത കനത്ത മഴയില്‍ വീടുകള്‍ക്ക്​ മുകളിലേക്ക്​ മതില്‍ ഇടിഞ്ഞുവീണ്​ ഒമ്പതു മരണം. മുഹമ്മദ്​ നഗറിലെ മുഹമ്മദീയ ഹില്‍സില്‍ ശനിയാഴ്​ച അര്‍ധരാത്രിയിലാണ്​​ സംഭവം. തകര ഷീറ്റുകൊണ്ട്​ മേഞ്ഞ പത്തോളം വീടുകള്‍ക്ക്​ മുകളിലേക്ക്​ കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ട്​ നിര്‍മിച്ച ചുറ്റുമതില്‍ തകര്‍ന്നുവീഴുകയായിരുന്നു.

മരിച്ചവരില്‍ രണ്ടുമാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടും. നിരവധിപേര്‍ക്ക്​ പരിക്കേല്‍കുകയും ചെയ്​തു.നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം. പ്ര​ദേശിക ഭരണകൂടത്തി​െന്‍റ നേതൃത്വത്തില്‍ പൊലീസ്​ സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍പ്പെട്ട്​ 12 പേരാണ്​ തെലങ്കാനയില്‍ ഇതുവരെ മരിച്ചത്​. റോഡുകള്‍ മുങ്ങുകയും ഗതാഗതം സ്​തംഭിക്കുകയും ചെയ്​തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button