KeralaNews

ആലപ്പുഴയിലെ കായൽ ടൂറിസം മേഖലയ്ക്ക് ആശ്വാസം,നിബന്ധനകളോടെ ഹൗസ്ബോട്ട് സവാരികൾക്ക് അനുമതി

ആലപ്പുഴ:നിബന്ധനകളോടെ ജില്ലയിൽ ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും സവാരി നടത്തുന്നതിന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ അനുമതി നൽകി.

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ്ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളു. സവാരിയ്ക്ക് എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും യാത്രയ്ക്കായി സജ്ജമാക്കുവാൻ പാടുള്ളു. ഇതിനായി യൂസർ ഫീ ഹൗസ്ബോട്ടിന് ഒരു ദിവസം 100 രൂപയും ശിക്കാര വള്ളത്തിന് 20 രൂപയും എന്ന ക്രമത്തിൽ ഡി.ടി.പി.സിയ്ക്ക് കൈമാറണമെന്നും നിർദ്ദേശം നൽകി.

പുന്നമട ഫിനിഷിംഗ് പോയിൻ്റ്,പള്ളാത്തുരുത്തി ഹൗസ്ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നു മാത്രം ബോർഡിംഗ് പാസുകൾ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യണം. എല്ലാ മാനദണ്ഡങ്ങളും
പൂർണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ബോർഡിംഗ് പാസുകൾ അനുവദിക്കാവൂ. ബോർഡിങ് പാസില്ലാതെ ഹൗസ്ബോട്ടുകൾ സർവ്വീസ് നടത്തുവാൻ പാടില്ല.

ശിക്കാര വള്ളങ്ങൾക്കായുള്ള ബോർഡിംഗ് പാസ് ഡി.ടി.പി.സി ഓഫീസിൽ നിന്നും വിതരണം ചെയ്യണം. ഈ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി.സിയും 50 ശതമാനം ജീവനക്കാരെ ഹൗസ്ബോട്ട്
സംഘടനകളും ഏർപ്പാടാക്കണം.

ഉത്തരവുകൾ ലഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുവാൻ ജില്ലാ പോലീസ് മേധാവി, ഡി.ടി.പി.സി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ,പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker