KeralaNews

ജനത കര്‍ഫ്യൂവിന് പിന്തുണ; ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്. മാര്‍ച്ച് 22 ഞായറാഴ്ച ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാര്‍ച്ച് 22ന് രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനാണ് വിലക്ക്. ജനങ്ങള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തുന്ന ജനതാ കര്‍ഫ്യൂ ആണിതെന്നും കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker