KeralaNewsRECENT POSTS
ഭക്ഷണത്തിനൊപ്പം സവാള നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ച് പൊളിച്ചു
തിരുവനന്തപുരം: വഞ്ചിയൂരില്‍ ഭക്ഷണത്തോടൊപ്പം സവാള നല്‍കാത്തതില്‍ പ്രകോപിതരായി യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ച് പൊളിച്ചു. രണ്ടാമത് സവാള അരിഞ്ഞത് ആവളശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ അക്രമാസക്തരാകുകയായിരുന്നു.
തര്‍ക്കം മൂത്ത് ജീവനക്കാരന്റെ തല അപ്പച്ചട്ടികൊണ്ട് അടിച്ചു പൊട്ടിക്കുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു. ജീവനക്കാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News