കൊല്ലം: കൊല്ലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂട്ടി. ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ഇവിടെ പ്രസവിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനിലാക്കി. കൊവിഡ് ഹോട്ട്‌സ്‌പോട്ടായ കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ തുടര്‍ പരിശോധനയില്‍ ഇവര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിംഗ് ജോലി ചെയ്യുകയാണ്.ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News