News
സെപ്റ്റിക് ടാങ്കില്‍ വീണ കുതിരയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന; വീഡിയോ കാണാം
ന്യൂയോര്‍ക്ക്: സെപ്റ്റിക് ടാങ്കില്‍ വീണ കുതിരയെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന. അമേരിക്കയില്‍ 40 വയസ് പ്രായം വരുന്ന കുതിരയെയാണ് അഗ്നിരക്ഷാ സേന രക്ഷിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഫ്ളോറിഡയിലാണ് സംഭവം. സെപ്റ്റിക് ടാങ്കില്‍ വീണ് കുടുങ്ങിപ്പോയ കുതിരയെ ഒരു സംഘം അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തി രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. മരിയന്‍ കൗണ്ടി ഫയര്‍ റെസ്‌ക്യൂ ടീമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
26 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ കുതിരയെ സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്ത് എടുക്കുന്നത് വ്യക്തമാണ്. സെപ്റ്റിക് ടാങ്കില്‍ കുതിര വീണു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News