മലയാളികളെ പിഴിഞ്ഞ് ഹോര്‍ലിക്‌സ് കമ്പനി കേരളത്തില്‍ നിന്ന് തട്ടിയെടുക്കുന്നത് 240 കോടി രൂപ! ആരും ശ്രദ്ധിക്കാതെ പോകുന്ന കണക്ക് ഇങ്ങനെ; വീഡിയോ കാണാം
ഹെല്‍ത്ത് ഡ്രിങ്കുകളായ ഹോര്‍ലിക്സിന്റെയും ബൂസ്റ്റിന്റെയും ഒക്കെ തട്ടിപ്പ് തുറന്ന് കാട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലൈന്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഹോര്‍ലിക്സും ബൂസ്റ്റും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 5500 കോടി രൂപയാണ് ഹോര്‍ലിക്സിന്റെ വിറ്റുവരവ്. ഇതില്‍ 1540 കോടി രൂപയും കേരളത്തില്‍ നിന്നാണ്.
ഇനി കാര്യത്തിലേക്ക് കടക്കാം. ഹോര്‍ലിക്സിന്റെ 500ഗ്രാം പാക്കിന് വില മുമ്പ് 228 രൂപയായിരുന്നു. പുതിയ വില 239 രൂപയും. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല. ഹോര്‍ലിക്സിന്റെ 20ഗ്രാം സാമ്പിള്‍ പാക്കറ്റും മാര്‍ക്കറ്റില്‍ ലഭിക്കും ഇതിന്റെ വില അഞ്ചു രൂപയാണ്. ഇത്തരം 25 പാക്കറ്റ് എടുത്താല്‍ 500 ഗ്രാം ആകും. എന്നാല്‍ വില വെറും 125 രൂപയെ വരികയുള്ളൂ. അതായത് ഹോര്‍ലിക്സ് പ്ലാസ്റ്റിക് കുപ്പിയിലേക്ക് കയറുമ്പോള്‍ അധികമായി നമ്മള്‍ നല്‍കേണ്ടി വരുന്നത് 113 രൂപയാണ് എന്ന് ചുരുക്കം. ഒരു പ്ലാസ്റ്റിക് കുപ്പിയുടെ വിലയാണോ ഈ 113. സ്വാഭവികമായും തോന്നുന്ന സംശയമാണ്.
മുന്‍കാലത്ത് വിപണയില്‍ വലുതെടുക്കുന്നതായിരുന്നു ലാഭം. ഏതെങ്കിലും ഉല്‍പ്പന്നം ഒരു കിലോ 100 രൂപയാണെങ്കില്‍ രണ്ടു കിലോയ്ക്ക് 150 കൊടുത്താല്‍ മതിയാകുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇന്ന് കഥ മാറി. കാലത്തിനനുസരിച്ച് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്. എന്നാല്‍ ആളുകളുടെ ചിന്ത ഇപ്പോഴും ആ പഴയ കാലത്താണ്. ഇത്തരക്കാര്‍ക്ക് മുതല്‍ക്കൂട്ടാവുന്നതും ഇതാണ്.
കഴിഞ്ഞ വര്‍ഷം ഹോര്‍ലിക്സ് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയ 1540 കോടിയില്‍ 480 കോടിയും ഇത്തരം 500 ഗ്രാമിന്റെ വില്‍പ്പനയില്‍ നിന്നാണ്. അതായത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കേരളത്തെ കബളിപ്പിച്ച് ഹോര്‍ലിക്സ് കമ്പനി അടിച്ചെടുത്തത് ഏകദേശം 230-240 കോടി രൂപയാണ്. ബൂസ്റ്റിന്റെ കാര്യത്തിലും കണക്കുകള്‍ ഏറെക്കുറെ സമാനമാണ്. നെസ്ലെയും കാഡ്ബറീസും അടക്കമുള്ള ചോക്ലേറ്റ് കമ്പനികളും ഈ തന്ത്രം പയറ്റുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുള്ള യൂട്യൂബ് വീഡിയോ ഇതിനോടകം ഒമ്പത് ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്.