മെല്‍ബണ്‍: വാക്സിന്‍ സ്വീകരിച്ചവരില്‍ തെറ്റായ എച്ച്.ഐ.വി പോസിറ്റീവ് ഫലം കാണിച്ചതിനെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നിര്‍മിച്ച കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂനിവേഴ്സിറ്റി ബയോടെക് കമ്ബനിയായ സി.എസ്.എല്ലുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിവച്ചത്.
എന്നാല്‍ വാക്സിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് കമ്ബനി അകാശപ്പെട്ടു. ശരീരത്തിസ് മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. 216 പേരില്‍ പരീക്ഷണം നടത്തിയതായും കമ്ബനി വ്യക്തമാക്കി.
എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്.ഐ.വി പരിശോധനയെ ബാധിക്കുന്നുണ്ട്. ചിലരില്‍ തെറ്റായ ഫലം കാണിക്കുന്നു. അത്കൊണ്ടു പരീക്ഷണം അവസാനിപ്പിക്കുകയാണെന്നും കമ്ബനി അറിയിച്ചു.