അത് സന്യാസിയല്ല, ധനമന്ത്രാലയത്തിലെ ഉന്നതന്‍?; ചിത്രയുടെ ‘ബാബ’യെക്കുറിച്ച് സൂചന, അന്വേഷണം ഊര്‍ജിതം
ന്യൂഡല്‍ഹി: നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ ആയിരുന്ന ചിത്ര രാമകൃഷ്ണയെ ‘നിയന്ത്രിച്ചിരുന്ന’ സന്യാസിയെക്കുറിച്ച് സിബിഐയ്ക്ക് വിവരങ്ങള്‍ ലഭിച്ചതായി സൂചന. കേന്ദ്ര ധനമന്ത്രാലയത്തിലെ സുപ്രധാന പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്, ഹിമായലന്‍ ‘ബാബ’ എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ചിത്ര രാമകൃഷ്ണന്‍ അന്വേഷണ സംഘത്തോടു പറഞ്ഞ ബാബ സന്യാസിയൊന്നും അല്ലെന്നും ഇയാള്‍ക്കു ഹിമാലയവുമായി ബന്ധമൊന്നുമില്ലെന്നുമാണ് വിവരം. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ചുമതല വഹിച്ചിരുന്നു. ചിത്ര രാമകൃഷ്ണയെ എന്‍സിഇ നേതൃത്വത്തില്‍ എത്തിക്കുന്നതില്‍ ഇയാള്‍ക്കു സുപ്രധാന പങ്കുണ്ടെന്നാണ് കരുതുന്നത്.
എന്‍എസ്ഇയുടെ സ്ട്രാറ്റജി അഡൈ്വസര്‍ ആയ ആനന്ദ് സുബ്രഹ്‌മണ്യന്‍ അല്ല ബാബയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അന്വേഷണം ആനന്ദ് സുബ്രഹ്‌മണ്യനില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവരാണ് ആനന്ദാണ് ബാബയെന്നു വാദിക്കുന്നത്. എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുള്ള ആള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന കേസ്, ആനന്ദിനെ ബാബയാക്കുന്നതിലൂടെ ഇല്ലാതാവുമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ചിത്രയുമായി ഋഗ്യദുര്‍സാമ എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെട്ടിരുന്നത് ആനന്ദ ആണ്. ആനന്ദ് ആയിരിക്കാം ബാബയെന്നു വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്വിവരങ്ങള്‍ പുറത്തുള്ളയാള്‍ക്കു ചിത്ര ചോര്‍ത്തിനല്‍കുന്നതിനെക്കുറിച്ച് എസ്എഇ ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളറത്. ഇത് അറിഞ്ഞിട്ടും നടപടിയെടുക്കാതെ ചിത്രയെ രാജിവച്ചു പോവാന്‍ അനുവദിക്കുകയാണ് ബോര്‍ഡ് ചെയ്തത്. ബോര്‍ഡ് അംഗങ്ങള്‍ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് സെബി വൃത്തങ്ങള്‍ പറഞ്ഞു.