BusinessKeralaNews

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545 ആയി.

ഈ മാസം പതിനേഴിന് സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പവന് 36,560 വരെ എത്തിയ വില പിന്നീട് താഴുകയായിരുന്നു. 22ന് 36,120 വരെ താഴ്ന്ന വില പിറ്റേന്ന് വീണ്ടും ഉയര്‍ന്നു.

ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമൈക്രോണ്‍ ഭീതിയും ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

ഡിസംബര്‍ 17,18,19, 20 തീയതികളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു സ്വര്‍ണം. പവന് 36,560 രൂപയും ഗ്രാമിന് 4570 രൂപയും. ഡിസംബര്‍ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബര്‍ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബര്‍ എട്ടിന് 35,35,960 രൂപയില്‍ സ്വര്‍ണ വില. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഇതേ വില തുടര്‍ന്നതിനു ശേഷം ഡിസംബര്‍ 11 ന് 36,080 രൂപയില്‍ സ്വര്‍ണവില എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button