EntertainmentNationalNews

‘ആശിഷ് വിദ്യാർത്ഥി വിശ്വാസവഞ്ചന കാണിച്ചിട്ടില്ല’; കുപ്രചരണങ്ങൾക്ക് മറുപടിയുമായി ആദ്യഭാര്യ,ചര്‍ച്ചയായി കുറിപ്പുകളും

മുംബൈ:ഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഒരു സര്‍പ്രൈസ് എന്നപോലെയാണ് അറുപതുകാരനായ താരം താന്‍ വീണ്ടും വിവാഹിതനായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.രൂപാലി ബറുവയുമായിട്ടായിരുന്നു നടന്റെ പുനര്‍വിവാഹം. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ആശിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യ ഭാര്യയായ രജോഷി ബറുവ.

തങ്ങളുടെ ബന്ധം വേര്‍പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് രജോഷി ബറുവ തുറന്നുപറഞ്ഞത്. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകള്‍ വിചാരിച്ചാല്‍പ്പോലും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.

2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇതെന്ന് രജോഷി പറഞ്ഞു. ഒരുമിച്ചാണ് ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാര്‍ത്ഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ട് ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു. രജോഷി പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരനായിരുന്നു ഇരുവരുടേയും തീരുമാനം. പ്രാര്‍ഥനകളും ആശംസകളുമായി താന്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും. അദ്ദേഹത്തിന്റെ മനസ്സില്‍ തനിക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രജോഷി കൂട്ടിച്ചേര്‍ത്തു. രജോഷിക്കും ആശിഷ് വിദ്യാര്‍ത്ഥിക്കും അര്‍ത്ഥ് എന്ന ഒരു മകനുമുണ്ട്.

രണ്ടാം വിവാഹശേഷം ആശിഷ് വിദ്യാർഥിയുടെ ആദ്യഭാര്യയായ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. രജോഷി മുൻഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ തൃപ്തയല്ല എന്നാണ് അവരുടെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. ഇതിലൊന്നിൽ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്. ‘‘ജീവിതത്തിലെ ശരിയായ ആൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക.’’

https://www.instagram.com/p/Csne7ojtbHc/?utm_source=ig_embed&ig_rid=52db53c4-d6ce-40c4-8466-007ee5be1e46

രണ്ടാമത്തെ പോസ്റ്റ്, അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ‘‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു.’’

rajoshi-barua-insta

ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തും സജീവം. ആശിഷ് വിദ്യാർഥി ആൻഡ് അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രജോഷി. ഇവിടെ നാടകം, സംഗീതം, സംഭാഷണം എന്നിവയാണ് പ്രധാന കാര്യങ്ങൾ. അർത്ത്‌ വിദ്യാർഥി ഇവരുടെ ഏകമകനാണ്. മകൻ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്.  രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായതെന്നും രണ്ടാം വിവാഹത്തിന് മകന്റെ അനുവാദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

https://www.instagram.com/p/CsPH2DrB_gj/?utm_source=ig_embed&ig_rid=81f1653f-f6a7-470d-ae36-976ef0be1f70

ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. സിഐഡി മൂസയിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker