തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 85.13 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ വിജയമാണ് സ്വന്തമാക്കിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 3,19,782 പേര്‍.
എറണാകുളമാണ് വിജയ ശതമാനം കൂടിയ ജില്ല. വിജയശതമാനം കുറഞ്ഞ ജില്ല കാസര്‍ഗോഡ്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 18,510 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എപ്ലസ് സ്വന്തമാക്കി. മലപ്പുറം ജില്ലയിലാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസുകള്‍ ലഭിച്ചത്. 234 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി.
സയന്‍സ് 88.62%, ഹ്യുമാനിറ്റീസ്, 77.76%, കൊമേഴ്സ് 84.52%, ടെക്നിക്കല്‍ 87.94%, ആര്‍ട്ട്(കലാമണ്ഡലം)98.75 എന്നിങ്ങനെയാണ് വിവിധ ഗ്രൂപ്പുകളിലെ വിജയ ശതമാനം. എന്‍എസ്‌ക്യൂഎഫ് പരീക്ഷയില്‍ 73.02 ശതമാനം വിജയം നേടി. സേ പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ജൂലൈ 24 മുതല്‍ ആരംഭിക്കും.