കൊച്ചി: തൊടുപുഴ മുന്‍ സി.ഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐയുമായ എന്‍.ജി ശ്രീമോനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കേസുകളില്‍ വ്യാപകമായി ഇടപെട്ട് ഇയാള്‍ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ പരാതി പരിഗണിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 30 ഓളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താന്‍ വിജിലന്‍സ് ഐജി എച്ച്.വെങ്കിടേഷിന് കോടതി നോട്ടീസ് നല്‍കി.
സിഐക്കെതിരേ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി ഒരു നിമിഷം പോലും ഇയാളെ സര്‍വീസില്‍ ഇരുത്തരുതെന്നും നിരീക്ഷിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News