കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ധനസഹായത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. അപേക്ഷകരില്‍ യോഗ്യരെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഓണത്തിന് ശേഷം ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എത്രപേര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അപ്പീല്‍ അനുവദിച്ചിട്ടും പ്രളയ നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.