പാലാരിവട്ടം പാലത്തില്‍ സര്‍ക്കാരിന് തിരിച്ചടി; പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം മേല്‍പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്സ് അടക്കം 5 പേര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. പരിശോധനയ്ക്കുള്ള ചിലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഭാരപരിശോധന നടത്താതെ പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വിദഗ്ധോപദേശം പരിഗണിച്ചാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭാരപരിശോധന നടത്താനാവാത്ത തരത്തില്‍ മേല്‍പ്പാലത്തില്‍ വിള്ളലുകളുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് വിദഗ്ധോപദേശം കണക്കിലെടുത്ത് പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്. ഇ ശ്രീധരനെയാണ് ഇതിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.