home bannerKeralaNewsRECENT POSTS
ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരിങ്ങാലക്കുടയില്‍ ഭൂമി ഏറ്റെടുത്ത് ഉടമയ്ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെന്ന കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനമുണ്ടായത്.
ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുന്നതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവുകളൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഐഎഎസുകാര്‍ ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. എസി മുറിയിലിരുന്ന് അവര്‍ ഉത്തരവുകള്‍ ഇറക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളെന്താണെന്ന് അവര്‍ക്ക് അറിയില്ലെന്നും കോടതി വിമര്‍ശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News