CrimeKeralaNews

കൊലക്കേസ് പ്രതിക്ക് ഒളിത്താവളം; രേഷ്മയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ പ്രതികരിച്ച് പുന്നോല്‍ ശിവദാസന്‍ വധക്കേസ് പ്രതിക്ക് സംരക്ഷണം നല്‍കിയ അധ്യാപിക രേഷ്മ. തനിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് രേഷ്മ വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ ഉടനീളം തനിക്കെതിരെ രൂക്ഷമായ തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ ആണ് നടക്കുന്നത്. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും രേഷ്മയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അധ്യാപികയായ രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന ഈ കേസില്‍ റിമാന്‍ഡ് പാടില്ല. അറസ്റ്റ് ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.പുന്നോല്‍ ശിവദാസന്‍ വധക്കേസിലെ പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് അധ്യാപികയായ രേഷ്മയുടെ വീട്ടില്‍ ആയിരുന്നു. എന്നാല്‍, ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് പിണറായിയിലെ വീട് രേഷ്മയുടെ പേരുള്ളത് അല്ല. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ളത് ആണെന്നും അഭിഭാഷകന്‍ പറയുന്നു.

കൊലക്കേസ് പ്രതി ആണെന്ന് അറിഞ്ഞ് തന്നെ ആയിരുന്നു രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കിയത്. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. പുതുതായി പണിത വീട് രേഷ്മ വാടകയ്ക്ക് നല്‍കി വരാറുണ്ട്. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് സി പി എം ശക്തി കേന്ദ്രത്തിലാണ് ആര്‍ എസ് എസുകാരന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇത് വലിയ വിവാദത്തിലേക്ക് വഴി വെയ്ച്ചിരുന്നു. ഇതിന് പിന്നാലെ വീടിന് നേരെ ബോംബേറും ഉണ്ടായി.

ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒളിപ്പിച്ചു എന്ന കാരണത്താല്‍ അറസ്റ്റിലായ രേഷ്മയ്ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയെ ഒളിവില്‍ താമസിച്ചതിന്റെ പേരില്‍ വീട്ടുടമസ്ഥ ആയ രേഷ്മയെ പോലീസ് 2 ദിവസം മുന്‍പ് ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ആയിരുന്നു ജാമ്യം. പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ.

പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെ ആണ് ബോംബാക്രമണം ഉണ്ടായത്. പ്രതിയായ നിഖില്‍ ദാസിനെ ഇവിടെയാണ് ഒളിവില്‍ താമസിപ്പിച്ചിരുന്നത്. എന്നാല്‍, ബോംബേറില്‍ വീടിന് കേടുപാടുകള്‍ പറ്റിയിരുന്നു. കൊലപാതകത്തിലെ പ്രതിയായ ആര്‍ എസ് എസ് നേതാവ് നിജില്‍ ദാസിന് താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനും എതിരെ കാരായി രാജന്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

കൊലപാതകം ചെയ്ത പ്രതികളെ സംരക്ഷിക്കാന്‍ തയ്യാറായ തീരുമാനം സ്ത്രീ കൊലയാളികള്‍ക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു. രേഷ്മയുടെ കുടുംബത്തെ പറ്റി നാട്ടില്‍ അറിയപ്പെടുന്നത് പാതി കോണ്‍ഗ്രസ്സും പാതി സംഘിയും എന്നാണ്. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും ആണെന്ന് കാരായി രാജന്‍ വ്യക്തമാക്കി.പ്രതികളെ സംരക്ഷിച്ച രേഷ്മക്കെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കാരായി പ്രതികരിച്ച് രംഗത്തെത്തിയത്.

അധ്യാപികയായ രേഷ്മയെ ജാമ്യത്തില്‍ ഇറക്കിയത് ബി ജെ പിക്കാരെന്ന് എം വി ജയരാജന്‍ ആരോപിച്ചു. രേഷ്മയെ സ്വീകരിച്ചത് ബി ജെ പി മണ്ഡലം സെക്രട്ടറി ആണ്. ഇതിന് നിയമ സഹായം നല്‍കുന്നത് ബി ജെ പി അഭിഭാഷകന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. രേഷ്മയുടേത് സി പി എം കുടുംബം ആണെന്ന് വാദത്തെ എം വി ജയരാജന്‍ തള്ളി. ഈ ആരോപണം വസ്തുതാവിരുദ്ധം ആണെന്ന് ജയരാജന്‍ പറഞ്ഞു. എന്നാല്‍, ഹരിദാസ് കൊലപാതകത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞു കൊണ്ട് ആണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോല്‍ ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കില്‍ എത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീടിന് മുന്നിലാണ് കൊലപാതകം നടന്നത്. ഇരുപതോളം തവണയാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വെട്ടേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker