Home-bannerKeralaNewsTop StoriesTrending

കേരളത്തില്‍ കനത്ത മഴ തുടരും,9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്‌

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നുവെങ്കില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.തീരപ്രദേശങ്ങളോട് ചേര്‍ന്നയിടങ്ങളില്‍ 12 സെന്റിമീറ്റര്‍ വരെ മഴ ലഭിയ്ക്കാം.വായു ചുഴലിക്കാറ്റിന്റെ പ്രഭാവം കേരള തീരത്തും തുടരുകയാണ്. അടുത്ത അഞ്ചു ദിവസം കൂടി സാമാന്യം ഭേദപ്പെട്ട മഴ ലഭിയ്ക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേ സമയം ഗുജറാത്ത് തീരത്തേക്ക് മാറിയ വായു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്ന് കണക്കുകൂട്ടല്‍.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഗോവന്‍ തീരത്തു നിന്നും വടക്കോട്ടാണ് കാറ്റിന്റെ പ്രയാണ്. തല്‍ക്കാലം അറബിക്കടലിലേക്ക് ഉള്‍വലിഞ്ഞെങ്കിലും ഉടന്‍ കരുത്താര്‍ജ്ജിച്ചേയ്ക്കും. കര-വ്യോമ-നാവിക സേനകളെ ഗുജറാത്ത് തീരത്ത് സര്‍വ്വസജ്ജമാക്കി നര്‍ത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button