കോട്ടയം: രണ്ട് മണിക്കൂറായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി. ഒ.പി വിഭാഗത്തിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശമായതും ഓടകള്‍ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണം.
ഒ.പി വിഭാഗം മുട്ടോളം വെള്ളത്തിലായി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. പ്രശ്‌നം താത്ക്കാലികമാണെന്നും ഉടന്‍ തന്നെ പരിഹരിക്കുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ജയകുമാര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News