സംസ്ഥാനത്ത് വീണ്ടും പരക്കെ മഴയ്ക്ക് സാധ്യത; രൂപപ്പെടുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒരേ സമയത്ത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ അപൂര്‍വമാണെന്ന് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.
ആദ്യ ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യക്ക് മീതേയാണ്. ഇതിനുള്ളില്‍ തന്നെ രണ്ട് മഴപ്രേരക ചുഴികളുണ്ട്. രണ്ടാമത്തേത് ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ട് നീങ്ങും. 24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും കനത്ത മഴയ്ക്ക് കാരണമാകും.
രാജ്യത്തിന്റെ മധ്യഭാഗത്ത് നിന്നും മഴ പിന്‍വാങ്ങണമെങ്കില്‍ ഒക്ടോബര്‍ പകുതി കഴിയണമെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതോടെ കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴയ്ക്ക് തുടക്കമാകും. പ്രളയസാധ്യതയും തള്ളിക്കളയുന്നില്ല. നിലവില്‍ സംസ്ഥാനത്ത് മഴ കുറഞ്ഞു നില്‍ക്കുകയാണ്.