ശക്തമായ മഴയില്‍ വീടിനു മുകളിലേക്ക് മരം വീണ് ഗൃഹനാഥന്‍ മരിച്ചു; ഭാര്യ രക്ഷപ്പെട്ടത് നലനാരിഴയ്ക്ക്
പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് വീടിന് മുകളിലേക്ക് മരം വീണ് മധ്യവയസ്‌കന്‍ മരിച്ചു. അട്ടപ്പാടിയില്‍ ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിനുള്ളില്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് സമീപത്ത് നിന്നിരുന്ന മരം കടപുഴകി വീഴുകയായിരിന്നു.
അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഷോളയൂര്‍ ഉള്‍പ്പെടെ ഉള്ള മേഖലയില്‍ രാത്രി മുഴുവന്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ജില്ലയില്‍ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ അംഗന്‍വാടി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലാ കളക്ടര്‍ ഇവിടെ അവധി പ്രഖ്യാപിക്കുന്നത്.