FeaturedNews

സംസ്ഥാനത്ത് ഇന്നും, നാളെയും കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത,ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരളത്തിൽ ഇന്നും(ശനി), നാളെയും (ഞായർ) ദിവസങ്ങളിൽ ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ​നി​യാ​ഴ്ച ആ​ന്‍റ​മാ​ന്‍ ക​ട​ലി​ലും തെ​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും അ​തി​നോ​ടു ചേ​ര്‍​ന്നു​ള്ള മ​ധ്യ​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ഞാ​യ​റാ​ഴ്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തും 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍​വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീശിയേക്കും. തെ​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ കു​ള​ച്ച​ല്‍ മു​ത​ല്‍ ധ​നു​ഷ്കോ​ടി​വ​രെ​യു​ള്ള തീ​ര​ത്ത് 2.3 മു​ത​ല്‍ 3.1 മീ​റ്റ​ര്‍​വ​രെ തി​ര​മാ​ല ഉ​യ​രും, അതിനാൽ മ​ത്സ്യ​തൊ​ഴി​ലാ​ഴി​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ക​ട​ലി​ല്‍ പോ​ക​രു​ത്.

ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, മാ​ന്നാ​ര്‍ ക​ട​ലി​ടു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​വ​രെ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലും മ​ധ്യ​പ​ടി​ഞ്ഞാ​റ​ന്‍, തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍​വ​രെ​യും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker