EntertainmentKeralaNews

‘പാനിക്ക് ആവേണ്ട അവസ്ഥയിലല്ല. നിലവില്‍ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ അമ്മ മടങ്ങിത്തും’, ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം; തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ്

കൊച്ചി:മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. മിനിസ്‌ക്രീനില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടിയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ്.

ആരോഗ്യസ്ഥിതിയില്‍ ഭയക്കാനുള്ള സാഹചര്യം ഇല്ലെന്ന് നടിയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. നിലവിലെ സാഹചര്യം പാനിക്ക് ആവേണ്ട അവസ്ഥയല്ലെന്ന് സിദ്ധാര്‍ത്ഥ് പ്രതികരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

”പാനിക്ക് ആവേണ്ട അവസ്ഥയിലല്ല. നിലവില്‍ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ അമ്മ മടങ്ങിത്തും. മാത്രവുമല്ല നിലവില്‍ അല്‍പ്പം പ്രമേഹത്തിന്റെ വിഷയങ്ങള്‍ ആണ് അലട്ടിയത്. കരള്‍ സംബന്ധമായ അസുഖം ഉണ്ടെങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ അവസ്ഥയില്‍ അല്ല അമ്മയുള്ളത്. വാര്‍ത്തകള്‍ ആണ് അതിഭയാനകം” എന്ന് സിദ്ധാര്‍ഥ് പറയുന്നു.

കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആദ്യം. വിദഗ്ധ ചികിത്സയുടെ ഭാഗമായാണ് ഇപ്പോള്‍ എറണാകുളത്തേക്ക് മാറ്റിയത്. പത്ത് ദിവസമായി ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിത ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായാണ് റിപ്പോര്‍ട്ട്.

കരള്‍ രോഗം കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിക്കുന്നതെങ്കിലും താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്‍ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി. കരള്‍ മാറ്റിവെയ്ക്കുകയാണ് പരിഹാരമെന്നും. നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

‘ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ… എന്നാണ് ഇടവേള ബാബു പറഞ്ഞത്.

കുറച്ച് കാലമായി ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് നടി

കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി മഞ്ജു പിള്ള പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടപ്പോള്‍ കെപിഎസി ലളിതയ്ക്ക് എന്ത് പറ്റി എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. അമ്മ തിരിച്ചു വന്നേ എന്ന് പറഞ്ഞ് മഞ്ജു പിള്ള പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു ഇത്. തങ്ങളുടെ പ്രിയപ്പെട്ട ലളിതാമ്മയെ കണ്ട ആരാധകര്‍ എല്ലാവരും ചോദിക്കുന്നത് ചേച്ചിയ്ക്ക് വയ്യേ.. എന്ത് പറ്റി.. അസുഖമാണോ.. ക്ഷീണിച്ചല്ലോ എന്നെല്ലാമായിരുന്നു, ഈ ചിത്രം കാണുമ്പോള്‍ തന്നെ സങ്കടം തോന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം, മേക്കപ്പിടാതെ ചില താരങ്ങള്‍ ഒക്കെ ഇങ്ങനെയാണെന്നും വയസായില്ലേ എന്നൊക്കെ പറഞ്ഞും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്ത് തന്നെ ആയാലും മഞ്ജു പിള്ളയ്ക്കൊപ്പമുള്ള ചിത്രത്തില്‍ കെപിഎസി ലളിതയ്ക്ക് ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker