കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം.
ലൈഫ് മിഷന്‍ എന്നത് സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് ആരാഞ്ഞ കോടതി, നിയമസാധുതയില്ലെങ്കില്‍ എങ്ങനെ വിദേശ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പിടാനാകുമെന്നും ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍, നിര്‍ധനര്‍ക്ക് വീട് നല്‍കുക മാത്രമാണു ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ പറഞ്ഞു. ലൈഫ് മിഷനില്‍ യാതൊരു ദുരൂഹതയുമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News