പ്രണയ നൈരാശ്യം; കൊച്ചിയില്‍ പത്ത് ദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: കളമശേരിയില്‍ നിന്ന് 10 ദിവസം മുമ്പ് കാണാതായ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എല്‍.ബി.എസ് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായ മുണ്ടക്കയം കരിനിലം വയലുങ്കല്‍ വിനീത്(23)നെയാണ് എച്ച്.എം.ടി എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. കാട്ടില്‍ നിന്ന് ജീര്‍ണിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്. ഈ മാസം അഞ്ചാം തീയതി കൂട്ടുകാരിയുമായി വഴക്കിട്ടതിന് പിന്നാലെയാണ് വിനീതിനെ കാണാതാവുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോയുടെ സ്ഥാനത്ത് ആര്‍ഐപി എന്നെഴുതിയ ഫോട്ടോയും വിനീത് ഇട്ടിരുന്നു.
ഫോണ്‍ വിളിച്ചിട്ട് വിനീതിനെ കിട്ടാതെ വന്നതോടെ സുഹൃത്തുക്കള്‍ വിനീതിന് കാണാനില്ലെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. വിനീതിന്റെ പിതാവ് പോലീസിലും പരാതി നല്‍കി. എച്ച്എംടി എസ്റ്റേറ്റിന് സമീപത്തെ ഫാം ഉടമ കാണാതായ കന്നുകാലികളെ തിരയുന്നതിന് ഇടയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
വിനീതിന്റെ വസ്ത്രം നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് വിനീതിന്റെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. ബന്ധുക്കളും മൃതദേഹം തിരച്ചറിഞ്ഞു.