NationalNewsRECENT POSTS
പതിമൂന്നു വയസുകാരിയുടെ വയറ്റില്‍ നിന്ന് കിട്ടിയത് അരക്കിലോ മുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും
കോയമ്പത്തൂര്‍: പതിമൂന്നു വയസുകാരിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അരക്കിലോയിലധികം തലമുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും. വയറുവേദനയെത്തുടര്‍ന്നാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനി നഗരത്തിലെ വിജിഎം ആശുപത്രിയില്‍ ചികിത്സ തേടിയത്. മാസങ്ങളായി വയറുവേദനയുണ്ടെന്നാണ് കുട്ടി ഡോക്ടര്‍മാരോടു പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ പന്ത് പോലെ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞ് കിടക്കുന്നതായി കണ്ടെത്തിയത്. പിന്നീട് എന്‍ഡോസ്‌കോപ്പിവഴി ഇതു നീക്കം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ശസ്ത്രക്രിയ നടത്തി ഇവ പുറത്തെടുക്കുകയായിരുന്നു. അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്ന് കുട്ടി മാനസികമായി തകര്‍ന്നുപോയതാവാം ഇത്തരത്തിലൊരു വൈകൃതം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News