ആലപ്പുഴ:നഗരത്തിൽ വയോധികയെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമം.കോൺവെന്റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെയാണ്
ഭീഷണിപ്പെടുത്തിയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 30 ലക്ഷം രൂപ
ആവശ്യപ്പെടുകയായിരുന്നു. കൊറിയർ നൽകാൻ എന്ന വ്യാജേനെയാണ് അജ്ഞാതൻ വീട്ടിൽ എത്തിയത്
https://youtu.be/q8UgQZZSe88
ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം നടന്നത്. 86 കാരിയായ ലില്ലിയും വേലക്കാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയ അജ്ഞാതൻ കൊറിയർ നൽകാൻ വന്നതാണെന്നും വാതിൽ തുറക്കാനും ആവശ്യപ്പെട്ടു. വാതിൽ തുറന്നതോടെ അകത്തു കയറിയ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണമോ സ്വർണമോ ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞ് അയാൾ മടങ്ങിയതായും ലില്ലി പറഞ്ഞു. സംഭവത്തിൽ ഇയാൾ വന്ന ബൈക്കിന്റെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.