ഗുജറാത്തില്‍ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതിബില്ല് പാസാക്കി. വിവാഹത്തിന്റെ ഭാഗമായി മതപരിവര്‍ത്തനം നടത്തിയാല്‍ ഇനി നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റമായി പരിഗണിക്കും.
നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി ഭരിക്കുന്ന ഹരിയാനയും നിയമനിര്‍മാണം നടത്തുമെന്ന് നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികള്‍ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിര്‍മാണമെന്നാണ് ബിജെപിയുടെ വാദം.