ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസിന് വീണ്ടും വിജയം. സായ് സുദർശന്റെ (62 റൺസ്) മികവിലാണ് ഗുജറാത്ത് വിജയം കണ്ടത്. 18.1 ഓവറിൽ ഗുജറാത്ത് 163 റൺസ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
ടോസ് നേടിയ ഗുജറാത്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് ഡൽഹിക്ക് എടുക്കാനായത്. അതേ സമയം, ഗുജറാത്ത് ക്യാപറ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് കളിയിൽ തിളങ്ങായില്ല.
വൃദ്ധിമാൻ സാഹ 14 (7 പന്ത്), ശുഭ്മാൻ ഗിൽ 14 (13 പന്ത്), സായ് സുദർശൻ 62 (48 പന്ത് –നോട്ടൗട്ട്), ഹർദിക് പാണ്ഡ്യ 5 (4 പന്ത്), വിജയ് ശങ്കർ 29 (23), ഡേവിഡ് മില്ലർ 31 (16 പന്ത്–നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്ത് താരങ്ങൾ റൺസ് നേടിയത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അൽസാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.
ഗുജറാത്തിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് നിര പതർച്ച നേരിട്ടു. ആദ്യം ബാറ്റിങ്ങിനിറങ്ങിയവർ താളം കണ്ടെത്താനാകാതെ പുറത്തായതോടെ ഡൽഹിയുടെ നില പരുങ്ങലിലായിരുന്നു. 37 റൺസ് എടുത്ത ഡേവിഡ് വാർണർ മാത്രമാണ് പിടിച്ചു നിന്നത്.
30 റൺസ് എടുത്ത സർഫറാസ് ഖാൻ ആണ് മികച്ച സ്കോറിലേക്കെത്തിച്ചത്. അക്സർ പട്ടേൽ പൊരുതിയതോടെ ഡൽഹി 150 റൺസ് കടന്നു. 4 പേർക്ക് മാത്രമാണ് റൺസ് രണ്ടക്കം കടത്താനായത്.
ഡേവിഡ് വാർണർ 37 (32 പന്ത്), പൃഥ്വി ഷാ 7 (5 പന്ത്), മിച്ചൽ മാർഷ് 4 (4 പന്ത്), റിലീ റുസോ 0 (1 പന്ത്) സർഫറാസ് ഖാൻ 30 (34 പന്ത്) അഭിഷേക് പൊരെൽ 20 (11 പന്ത്), അക്സർ പട്ടേൽ 36 (22 പന്ത്), അമൻ ഹക്കിം ഖാൻ 8 (8 പന്ത്), കുൽദീപ് യാദവ് 1 (1 പന്ത്–നോട്ടൗട്ട്), അൻറിച് നോർജെ 4 (2 പന്ത്–നോട്ടൗട്ട്) എന്നിങ്ങനെയാണ് ഡൽഹി താരങ്ങൾ റൺസ് നേടിയത്. ഡൽഹിക്ക് വേണ്ടി ഖലീൽ അഹമ്മദും മിച്ചൽ മാർഷും ഓരോ വിക്കറ്റും അൻറിച് നോർജെ രണ്ടും വിക്കറ്റ് വീഴ്ത്തി.