KeralaNews

ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. എടയാറില്‍ പുലർച്ചെയുണ്ടായ അപകടത്തില്‍ അസം സ്വദേശി ധൻ കുമാറാണ് മരിച്ചത്.

എടയാർ റോയൽ ഗ്ലാസ് ഫാക്ടറിയിലാണ് പലര്‍ച്ചെ മൂന്ന് മണിയോടെ അപകമുണ്ടായത്. യന്ത്രത്തില്‍ നിന്ന് ട്രോളി സ്റ്റാഡിലേക്ക് ഇറക്കി വച്ചിരുന്ന ഗ്ലാസ് പാളികളാണ് ധൻ കുമാറിൻ്റെ ദേഹത്തേക്ക് മറിഞ്ഞ് വീണത്. 11 അടി നീളത്തിലും 12 എം എം കനത്തിലുമുള്ള 7 വലിയ ഗ്ലാസ് പാളികളാണ് ഒന്നിച്ച് ധൻ കുമാറിന്‍റെ ദേഹത്തേക്ക് വീണത്. ഗ്ലാസില്‍ സ്റ്റിക്കറൊട്ടിക്കുന്നതിനിടെ ട്രോളി സ്റ്റാഡിന്‍റെ അടിഭാഗം ഒഴിഞ്ഞാണ് ഗ്ലാസ് പാളികൾ മറിഞ്ഞത്. കൂടെ വേറേയും തൊളിലാളികള്‍ ജോലിക്കുണ്ടായിരുന്നെങ്കിലും അപകട സമയത്ത് ധൻകുമാര്‍ അവിടെ ഒറ്റക്കാണ് ഉണ്ടായിരുന്നത്. 

അപകട വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങളും കമ്പനിയിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്ലാസ് പാളികള്‍ നീക്കി ധനകുമാറിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബനാനി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുപതു വയസുകാരനാണ് മരിച്ച ധൻകുമാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker